നിങ്ങൾ മറ്റുള്ളവരെ അനുകരിക്കരുത്. ആരാകണം എന്ന് ചോദിച്ചാൽ നിങ്ങള്ക്ക് നിങ്ങലാകണം എന്നായിരിക്കണം മറുപടി. സാറ് പറഞ്ഞു നിരത്തി. പകുതി പേരെങ്കിലും മനസ്സിൽ വിചാരിച്ചു. സാറിനെ പോലെ ആകണം.
Thursday, October 9, 2014
Saturday, April 5, 2014
Monday, January 13, 2014
സ്നേഹം
5:18:00 AM
1 comment
ആദ്യം അവൾ തന്നത് ഒരു മുഖം.
അവളുടെ തന്നെ മുഖത്തിന്റെ പകുതി
എന്റെ മുഴുവൻ മുഖങ്ങളെയും പൊതിഞ്ഞു.
നേർത്ത ഒരു ചിരിപ്പാട കൊണ്ട്
കറപിടിച്ച പല്ലുകളെയും മൂടി.
ഒരു ചുംബനത്തിന്റെ തണുപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ,
മഴയുടെ നേർത്ത തുള്ളികളിലൂടെ,
തണുപ്പിനെ വാരിപ്പുതച്ചു, നഗ്നമായി കിടക്കുമ്പോൾ,
അവളുടെ പേര് ഞാൻ വായിച്ചെടുത്തു. സ്നേഹം.

Sunday, October 20, 2013
Sunday, October 13, 2013
യാത്രകൾ
12:29:00 PM
No comments
ലക്ഷ്യമില്ല്ത്ത കുറെ യാത്രകൾ.
സത്ര ചുമര്കളിൽ നോക്കി ,കൈവരാത്ത സ്വപ്നത്തെ ഓര്ത്
ലഹരിയിൽ മയങ്ങിയ ഇരുണ്ട രാവുകൾ.
പുലരി അന്യമായ നിശതെരുവുകൾ.
കുറെ യാത്രകൾ നിന്നെ തേടി ആയിരുന്നു.
മറ്റു പലതു നിന്നിലെക്കും.
സത്ര ചുമര്കളിൽ നോക്കി ,കൈവരാത്ത സ്വപ്നത്തെ ഓര്ത്
ലഹരിയിൽ മയങ്ങിയ ഇരുണ്ട രാവുകൾ.
പുലരി അന്യമായ നിശതെരുവുകൾ.
കുറെ യാത്രകൾ നിന്നെ തേടി ആയിരുന്നു.
മറ്റു പലതു നിന്നിലെക്കും.
Friday, September 6, 2013
ഒരു ചുവന്ന സ്വപ്നം
1:53:00 AM
No comments
ഇരുളിൽ ആണ് സ്വപ്നം ഉണ്ടായതു.
വെളിച്ചം കൂടിക്കൂടി വരുംതോറും സ്വപ്നത്തിന്റെ മറ്റു കുറഞ്ഞു വന്നു.
പിന്നെയാണ് മനസിലാകുന്നത് വെളിച്ചമുണ്ടായി എന്നത്
അവരുടെ പ്രചരണം ആയിരുന്നു എന്ന്.
കന്നുമഞ്ഞളിക്കുന്ന വെളിച്ചം പതുക്കെ സ്വപ്നങ്ങളിലേക്കും കടന്നു കയറി.
ചുവന്ന സ്വപ്നങ്ങളുടെ നിറം പതുക്കെ മാറാൻ തുടങ്ങി.
പുതിയ മെഴുകുതിരികൾ കത്തിക്കാൻ
ഇരുട്ടുള്ളിടതെക്ക് പിന്നെയാരും പോയതെ ഇല്ല.
ഇരുട്ടിനെ കാണാൻ പറ്റാത്ത വിധത്തിൽ
പ്രകാശം കണ്ണുകളെ മൂടിക്കളഞ്ഞു.

Tuesday, September 3, 2013
ഉറക്കം
2:04:00 AM
No comments
ഇലക്ട്രിക് ബൾബുകളുടെ വെട്ടം കൊണ്ട് രാത്രിക്ക് ഉറക്കം ഇല്ലാതെയായി.
ഉറക്കച്ചടവിൽ അത് പകലുകളെ പ്രസവിച്ചു.
മിക്കവയും ഉറക്കം മാറാത്ത ചാപിള്ളകൾ.
ഉറക്കച്ചടവിൽ അത് പകലുകളെ പ്രസവിച്ചു.
മിക്കവയും ഉറക്കം മാറാത്ത ചാപിള്ളകൾ.
Subscribe to:
Posts (Atom)