Friday, September 6, 2013

ഒരു ചുവന്ന സ്വപ്നം

ഇരുളിൽ ആണ് സ്വപ്നം ഉണ്ടായതു. 
വെളിച്ചം കൂടിക്കൂടി വരുംതോറും സ്വപ്നത്തിന്റെ മറ്റു കുറഞ്ഞു വന്നു. 
പിന്നെയാണ് മനസിലാകുന്നത് വെളിച്ചമുണ്ടായി എന്നത് 
അവരുടെ പ്രചരണം ആയിരുന്നു എന്ന്.
കന്നുമഞ്ഞളിക്കുന്ന വെളിച്ചം പതുക്കെ സ്വപ്നങ്ങളിലേക്കും കടന്നു കയറി. 
ചുവന്ന സ്വപ്നങ്ങളുടെ നിറം പതുക്കെ മാറാൻ തുടങ്ങി. 
പുതിയ മെഴുകുതിരികൾ കത്തിക്കാൻ 
ഇരുട്ടുള്ളിടതെക്ക് പിന്നെയാരും പോയതെ ഇല്ല. 
ഇരുട്ടിനെ കാണാൻ പറ്റാത്ത വിധത്തിൽ
പ്രകാശം കണ്ണുകളെ മൂടിക്കളഞ്ഞു.

Tuesday, September 3, 2013

ഉറക്കം

ഇലക്ട്രിക്‌ ബൾബുകളുടെ വെട്ടം കൊണ്ട് രാത്രിക്ക് ഉറക്കം ഇല്ലാതെയായി. 
ഉറക്കച്ചടവിൽ അത് പകലുകളെ പ്രസവിച്ചു.
മിക്കവയും ഉറക്കം മാറാത്ത ചാപിള്ളകൾ.

Monday, September 2, 2013

മൂന്നു മനുഷ്യർ

ജനിച്ചപ്പോൾ ആയാലും സാധാരണ കുട്ടികളെ പോലെ ആയിരുന്നു. എന്ത് കൊണ്ടോ കുറെ സമയത്തേക്ക് കരഞ്ഞില്ല. ജീവിക്കാനുള്ള ആഗ്രഹം അന്ന് തന്നെ ഇല്ലായിരുന്നു എന്ന് തോന്നുന്നു. ആരോ നുള്ളി കരയിപ്പിച്ചു. എന്തിനായിരുന്നു അത്  ? പിന്നെ ജീവിതകാലം മുഴുവൻ ആ നുല്ലലിന്റെ വേദനകൊണ്ടെന്ന പോലെ അയാൾ കരഞ്ഞു കൊണ്ടിരുന്നു. എന്നും ദുഖങ്ങളിൽ സന്തോഷിച്ചു. ഓരോന്ന് പോകുമ്പോളും അടുത്തതിനെ തേടിപ്പിടിച്  പിന്നെയും പിന്നെയും സന്തോഷിച്ചു. ദുഃഖങ്ങൾ ഒന്നും ഇല്ലതെയകുംപോൾ എന്തോ ഒരു ശൂന്യത പോലെ.
                                                    ---------------------------------------

മനസിനെ സ്വയം തണുപ്പിക്കാൻ അറിയാത്ത ഒരാൾ ഉണ്ടായിരുന്നു. മനസ് പിണങ്ങി പോയ ഒരാൾ. ആവശ്യമുള്ളപ്പോൾ സ്വാന്തനത്തിന്റെ ഒരു കണിക പോലും നല്കാതെ ഇരിക്കാൻ മനസും ശരീരവും ഗൂഢാലോചന നടത്തി. സ്വന്തെ ആദ്യം അയാൾ വാക്കുകളിൽ തിരഞ്ഞു . പുസ്തകങ്ങൾ പെരുകി പെരുകി വന്നു. കുറെ കഴിഞ്ഞപ്പോൾ വാക്കുകളിൽ നിന്ന് സ്വാന്തനം അകന്നു പോയ പോലെ തോന്നി. പിന്നെ മറ്റു മനുഷ്യരിൽ അന്വേഷിച്ചു.  അയാളുടെ കണ്ണുകള അവരെ പൂർണതയുടെ മൂടുപടം അണിയിച്ചു. എന്നിട്ട്  ഭിക്ഷയായി സ്നേഹം ചോദിച്ചു. കുറേപ്പേർ അയാളെ സ്നേഹിച്ചു. പിണങ്ങിയ മനസ് അതെല്ലാം കണ്ടില്ലെന്നു വച്ച്, പിന്നെയും അയാളെ അലയാൻ വിട്ടു.

                                                      ---------------------------------------

തങ്ങളുടെ ജീവിതത്തിൽ പരാജയപ്പെട്ട ചില മാതാപിതാക്കള ഉണ്ടായിരുന്നു. വിജയത്തിന്റെ ലഹരി എങ്ങനെയോ ആസ്വദിക്കാതെ പോയവര്. മക്കളിലൂടെ വിജയം കൈവരിക്കാം എന്നവർ കരുതി. അവരിൽ ഒരാള്ക്കുണ്ടായ കുട്ടിക്ക് കാലിനു കുറച്ചു നീളം കൂടുതൽ ഉണ്ടായിരുന്നു. അവർ അവനെ ഓട്ടക്കാരനായി മാറ്റം എന്ന് തീരുമാനിച്ചു. ചെറുപ്പത്തിൽ തന്നെ വിജയത്തിന്റെ മാസ്മരികത തലയിലേക്ക് കുത്തി വെച്ച് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ സാമാന്യം നല്ല ഓട്ടക്കാരനായി. എന്നാൽ ആരും അയാളെ നടക്കാൻ പഠിപ്പിച്ചില്ല. മുകളിലേക്ക് നോക്കി ഓടി ഓടി ഒരു ദിവസം എന്തിലോ കാൽ തട്ടി വീണു അയാൾ മരിച്ചു.
                                                    ---------------------------------------