Monday, March 18, 2013

അവളും അയാളും

അവര് തമ്മിൽ എങനെ കണ്ടുമുട്ടി എന്നത് ഒരു പ്രസക്തമായ കാര്യമല്ല. അവർ തമ്മിൽ കണ്ടുമുട്ടി . ജീവിതത്തിന്റെ കനൽ വഴികളില രണ്ടു പേരും ഓടി തളര്ന്നിരുന്നു. എപ്പോളോ അവർ രണ്ടു പേരും ഒന്നായി തീര്ന്നു. വാക്കുകളിലൂടെ മനസിന്റെ അഴങ്ങളിലെക്കിരങ്ങനും , പഴയ അനുഭവങ്ങള പരസപരം പറഞ്ഞു കരയാനും, പിന്നെ ഒരു സ്വാന്തനത്തിന്റെ പുതപ്പിനുള്ളിൽ ഒന്നിച്ചു ഉറങ്ങാനും തുടങ്ങി. രണ്ടു പേര്ക്കും കുറെ ദുരനുഭവങ്ങൾ ഉണ്ടായിരുന്നു. ചില അനുഭവങ്ങള നമ്മളെ ഒന്നും പഠിപ്പിക്കില്ല. പകരം മനസിലേക്ക് വിഷം മാത്രം കുതിവേക്കും. പ്രായോഗികതയുടെ ചില മാനങ്ങൾ പതുക്കെ അവരുടെ സ്നേഹത്തെ കുറക്കാൻ തുടങ്ങി. രണ്ടു പേരും അറിയാതെ ഉള്ളിലെ വിഷം ഫണം ഉയര്തനും. അയാള്ക്ക് അവളുടെ മുല കുടിക്കാൻ ഇഷ്ടമായിരുന്നു. ആദ്യം അവൾ അയാളിലേക്ക് അമൃതിന്റെ തുള്ളികൾ  ചുരത്തി. പിന്നെ എപ്പോളോ, അവൾ പോലും അറിയാതെ വിഷതുള്ളികൾ മുലപ്പാലിൽ കലര്ന്നു.അയാളറിയാതെ അയാളിലെ വിഷത്തിന്റെ അളവ് കൂടി വന്നു. അവളിലെത് കുറഞ്ഞും. പതുക്കെ പതുക്കെ അയാൾ ഒരു മൃഘതിന്റെ രൂപ ഭാവധികളിലേക്ക് രൂപാന്തരപ്പെട്ടു പോയി. അവൾ മനുഷ്യനിലേക്കും. പെട്ടന്നൊരു ദിവസം അവൾ മനുഷ്യരെ ശ്രദ്ധിക്കാൻ തുടങ്ങി. ഉള്ളില കനലുകൾ ഇല്ലാത്തവരെ, ആരെയും ചുട്ടുപോള്ളിക്കതവരെ. അവൾക്കു മനുഷ്യരുടെ കൂട്ട് വേണമെന്ന് തോന്നി. അയാളെ തള്ളിമാറ്റി അവൾ ഇറങ്ങിപ്പോയി.

അയാൾ പെട്ടന്ന് അമ്മ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ പ്പോലെ ആയി. സ്നേഹത്തിന്റെ മുലപ്പാല് വേണമെന്ന് പറയാൻ അറിയാതെ, നിലത്തു കിടന്നു കരഞ്ഞു. കരച്ചിലിന്റെ ശബ്ദം കേട്ട് തുറിച്ചു നോക്കിയതല്ലാതെ ആരും അയലോടോന്നും ചോദിച്ചില്ല. മഹാ നഗരത്തിന്റെ തിരക്കുകളിൽ ആയിരം നിലവിളികൾക്കുള്ളിൽ ആ കരച്ചിലും ഒളിച്ചു പോയി. കരഞ്ഞു കണ്ണുനീർ വറ്റിയ , ലഹരി തലക്കു പിടിച്ച ഒരു സന്ധ്യയിൽ , അയാൾ പെന്നുടലുകളിൽ സ്വര്ഗം തേടിപ്പോയി. കൊടുത്ത പൈസയുടെ സമയം കഴിഞ്ഞപ്പോൾ അവരയാളെ പെരുവഴിയുടെ അഴുക്കുച്ചളിലേക്ക് ഇറക്കി വിട്ടു. പിന്നെ അടങ്ങാത്ത പുകച്ചുരുളിനുള്ളിൽ എന്തൊക്കെയോ തിരഞ്ഞു. അവസാനം അയാൾ മരിച്ചു. ശവമെടുപ്പുകാർ വന്നു അയാളെ മറവു ചെയ്തു.

സ്വർഗത്തിൽ നിന്ന് മാലാഖമാരും, നരകത്തിൽ നിന്ന് ചെകുത്താനും അയാള്ക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചില്ല. പുഴുക്കൾ വന്നു തുടങ്ങിയപ്പോൾ അരികില ഒരല്പം തണുപ്പ് പോലെ തോന്നി. ആത്മാവിന്റെ ഉള്ക്കഴ്ചയിൽ അരികില കിടന്ന ആളെ മനസിലായി. അത് അവളായിരുന്നു. പിന്നെ പരസ്പരം പുനര്ന്നവർ പുഴുക്കളുടെ അലിങ്ങനങ്ങളിൽ മതിമറന്നു കിടന്നു.

Sunday, March 10, 2013

ശവകുടീരത്തിലെ കാഴ്ച

മരണം അയാളെ അനുഗ്രഹിച്ചു .ഒരു തലോടല്‍ പോലെ അത് വന്നു കടന്നു പോയി.സഹിക്കാനാവാത്ത ദുഖങ്ങളില്‍ നിന്നും ,മോചനങ്ങളുടെ സ്വര്‍ഗകവടതിലെക്കുള്ള പ്രതീക്ഷകള്‍ നല്‍കി..കുറെ കല്ലുകൂമ്പരങ്ങളുടെ ഇടയില്‍ അവര്‍ അയാളെ സൂക്ഷിച്ചു  വെച്ചു. ഉയര്പ്പുകളുടെ മഹദിനതിനു വേണ്ടി .ആത്മാവിന്റെ ചെറിയ തുടിപ്പുകള്‍ അയാളില്‍ ശേഷിച്ചത് ആരും അറിഞ്ഞില്ല.ആത്മാവ് തന്നെ വിട്ടു പിരിയാനും എത്രയും പെട്ടന്ന് അഴുകി തീരാനും അയാള്‍ ആഗ്രഹിച്ചു . എന്നാല്‍ ദൈവം പാപപുണ്യങ്ങളുടെ തുലാസില്‍ ആത്മാവിനെ തൂക്കിനോക്കിക്കൊണ്ടിരുന്നു  .

അവള്‍ അറിഞ്ഞത് കുറെ വൈകിയാണ് , അയാള്‍ മരിച്ചു പോയെന്നു. വെറുപ്പിന്റെ അലകളില്‍ എവിടെയോ ഓര്‍മയുടെ ഒരു തിരിനാളം കുറച്ചു വെളിച്ചം പകര്‍ന്നു. രാത്രിയുടെ സുഖശീതള ശയ്യയില്‍ ചേര്‍ന്ന് കിടക്കുമ്പോള്‍ അവള്‍ അവനോടു പറഞ്ഞു അയാളെ കാണാന്‍ പോകണമെന്ന്.പെട്ടനു കേട്ടപ്പോള്‍ ഞെട്ടിപോയെങ്കിലും എന്നും ചെയ്യരുണ്ടയിരുന്നതുപോലെ അവന്‍ നല്ല ഭര്‍ത്താവിന്റെ വേഷങ്ങള്‍ സ്വയം എടുത്തണിഞ്ഞു.

പിറ്റേ ദിവസം ഒരു കെട്ടു പൂക്കളുമായി  അവര്‍ അയാളുടെ ശവകുദീരതിലെത്തി. അവള്‍ അവന്റെ ചുമലുകളില്‍ വീണു കരയുമ്പോള്‍, അയാളുടെ ആത്മാവ് അകത്തു കിടന്നു , വീര്‍പ്പുമുട്ടി.പൂക്കള്‍ കല്ലറയില്‍ വെച്ച് പോട്ടിക്കരയുംപോളും, തൊട്ടു നില്‍ക്കുന്ന ആത്മാവിന്റെ സ്വപ്ന്ദനങ്ങള്‍ അവള്‍ അറിയാതെ പോയി. കുറെ കരഞ്ഞിട്ടു അവള്‍ അവന്റെ കൂടി കാറില്‍ കയറി തിരിച്ചു പോയി . ദൈവം പിന്നെയും തുലാസുമായി വന്നു അയാളുടെ ആത്മാവിനെ തൂക്കിനോക്കി.