Tuesday, April 30, 2013

നഷ്ടം

ഒരു നഷ്ട പ്രണയത്തിന്റെ ഇരുട്ടുമുറിയില്‍ ഇരുന്നു ഞാന്‍ ,
നീയെന്ന വെളിച്ചത്തിന്റെ ബിന്ദുവിനെ തിരയുന്നു.
മരുഭൂമിയുടെ ഊഷരതകല്‌ക്കുല്ലില്‌ നിന്ന് ഞാന്‍,
എന്റെ പഴയ തണുപ്പ് തിരയുന്നു.
ജയമെന്ന തോല്‍വികളില്‍ നിന്ന് ഞാന്‍ ,
നിന്റെ തോറ്റ ജയത്തെ തിരയുന്നു.
 ഇന്നലകളെ ചേര്‍ത്ത് പിടിച്ചു ഞാന്‍,
നീയില്ലാത്ത എന്റെ ഇന്നിനെ തിരയുന്നു
നിഴലുകള്‍ തണലായി, പിന്നെ ഇരുട്ടയീ മാറുന്ന പകലില്‍ ഞാന്‍,
നീയെന്ന സന്ധ്യയെ തിരയുന്നു.
ഈ ഒഴിഞ്ഞ കടലാസ്സില്‍, അക്ഷരകൂട്ടങ്ങള്‍ കോര്‍ത്ത്‌ നെയ്തു ഞാന്‍
ഒരുപുതപ്പുണ്ടാക്കിയെടുക്കട്ടെ എന്റെ നഗ്നത മൂടുവാന്‍,
പിന്നെ കണ്ണീരും രക്തവും തുടക്കുവാന്‍.

Monday, April 29, 2013

സ്വപ്നം

യഥാര്ത്യങ്ങളുടെ ഒരു മഴ പെയ്തൊഴിയുമ്പോൾ,
സ്വപ്നം മുളപൊട്ടാൻ തുടങ്ങുന്നു.
വരാൻ പോകുന്ന നല്ലകാലത്തിന്റെ സ്മൃതിയിൽ അത് പൂത്തുലയുന്ന.
പകലിന്റെ തീനാളം അണയുമ്പോൾ,
രാത്രി എന്തിനോ വേണ്ടി കിതക്കുംപോൾ ,
അതൊരു തണലായി മാറുന്നു.
ആ തണലിന്റെ ശാന്തതയിൽ ഉറക്കത്തിന്റെ മായയിലേക്ക് കൈ പിടിച്ചു നടത്തുന്നു
ചില സ്വപ്‌നങ്ങൾ അമ്മയെ പോലെയാണ്.
താരാട്ടു പാട്ടുകൾ പാടി, കൈകൾ തലയിണയായി തന്നു നമ്മെ ഉറക്കും
ചിലത് വഴിയിൽ എവിടെയോ പരിചയപ്പെട്ട പെണ്ണിനെ പോലെയും
ഭ്രമകല്പനകളുടെ അന്തമില്ലാത്ത വഴികളിലൂടെ അവൾ നയിക്കും
ഏതോ ഒരു നിമിഷത്തിൽ അവ്യക്തമായ ഓർമ്മകൾ മാത്രം തന്നിട്ട് എവിടെയോ പോയി മറയും

Monday, April 22, 2013

മണൽതരികൾ

പഴയ ചില തീരങ്ങൾ
കടൽ  ഇറങ്ങിപ്പോയി വിജനമായി ഉപേക്ഷിക്കപ്പെട്ട മണൽതരികൾ.
ചൂടുണ്ടയിരുന്നെങ്കിലും എപ്പോളും തിരകളുടെ അലിങ്ങനത്തിൽ
സ്വയം അലിഞ്ഞു ,ചിലപ്പോളൊക്കെ കടലിലേക്ക്‌ തന്നെ ഇറങ്ങി പൊയവ.
പോക്കും വരവും ഒരു ചക്രം പോലെ കഴിഞ്ഞു പോയി .
വിടപരയാതെ ഒരു ദിവസം കടൽ പിന്വഗി
ചുട്ടുപൊള്ളുന്ന വെയിലിൽ മണൽതരികലെ വെന്തുരുകാൻ വിട്ടിട്ടു.
തിരകൾ എതത്തെ ആയപ്പോൾ തീരം വെറും മണല്കൂനയായി
ഒരു ദിവസം ആരോ വന്നു കുറെ മണല വാരിക്കൊണ്ട് പോയി
സിമെന്റിന്റെയും കമ്പികളുടെയും ഇടയില കിട്ടന്നു
പിന്നെയും മണൽതരികൾ പോല്ലിക്കരഞ്ഞു
മനുഷ്യര് ജീവിച്ചു
കടതീരങ്ങളിലും വീടുകളിലും കടലിറങ്ങിയ മനൽകൂനയിലുമെല്ലം
എന്നാൽ കണ്ണീരിനു വിലയുള്ള കാലം പണ്ടെങ്ങോ കഴിഞ്ഞു പോയിരുന്നു

Sunday, April 21, 2013

കനലുകൾ

ഓർമ്മകൾ കനലുകൾ ആണെന്ന് പറയുന്നത് എത്രയോ ശരിയാണ്
ആളിപ്പടരാൻ ഒരു ചെറു കാറ്റിനായി കാത്തിരിക്കുന്ന കനൽ കൂമ്പാരങ്ങൾ
വ്രുതശുധിയുടെ പർവങ്ങൾ പൂർത്തീകരിക്കും മുൻപേ
അഗ്നിയിലേക്ക് തള്ളിവിടപ്പെട്ട കോമരമായി എപ്പോളോ മാറിപ്പോയി
കാലുകൾ പൊള്ളി, അലറിക്കരഞ്ഞു കൂവിയർക്കുമ്പോൾ,
കണ്ടു നിൽക്ക്കുന്നവർക്കൊരു ഭക്തി പാരവശ്യതിന്റെ ഉന്മാദ ലഹരി.
പൊള്ളി തകർന്നു കുഴഞ്ഞു വീഴുംപോലെക്കും ആള്ക്കൂട്ടം പോയിക്കഴിയും
പൊള്ളലിന്റെ വേദനകള കടിച്ചമർത്തി ഓര്മയുടെ കനൽക്കിടക്കയിൽ വീണ്ടും തനിയെ.
കുറച്ചു ദിവസങ്ങള് പിന്നെ ആലോചനയുടെയും അവലോകനതിന്റെതുമാണ്.
കഠിനമായ വൃതചിട്ടകൾ പാലിക്കണം എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കലിന്റെ ആവര്ത്തന കാലം.
ശ്വാസ നിശ്വസങ്ങളിലൂടെ മൂകമായി ശാന്തതയെ തേടുന്ന അന്വേഷനകാലം പിന്നീടു.
അന്വേഷിച്ചു കണ്ടെത്തിയ തീരത്തിലെത്തി ഒന്നുറങ്ങാൻ തുടങ്ങുപോലെക്കും ,
വീണ്ടും അടുത്ത കാറ്റ് വീശുന്നു,കനലുകൾ ചിരിക്കുന്നു.


Wednesday, April 17, 2013

ഭിത്തികൾ

ചിന്തകൾ അക്ഷരമായും വാക്കായും മാറുന്നതിനു മുൻപ്
മനസിലൂടെ ഒരു രൂപവുമില്ലാതെ കടന്നു പോകും
പഴയ ഉണങ്ങാത്ത മുറിവുകളെ പിന്നെയും എരിയിച്ച്‌ കൊണ്ട് .
അതിൽ പിന്നെയും രക്തം കിനിയിച്ചു കൊണ്ട്
എപ്പോളോ ആ രക്തം ഒഴുകിയിറങ്ങി മനസിന്റെ നിലങ്ങളെ തൊടുമ്പോൾ
അറിയാതെ വാക്കുകൾ പിറവി കൊള്ളുന്നു.
പകലിനെ ഇരുട്ടാക്കി മരണത്തെ സ്വപ്നം കണ്ടു എഴുതുവാനാനിഷ്ടം.
ചുറ്റും പൊതിയുന്ന ഭിത്തികൾ കുറെ പഴയതാണ്
ജനനം മുതൽ ഓരോ കല്ലുകൾ അടുക്കി ഉയർത്തിയ രക്ഷാതാവളം.
സ്വപ്നങ്ങളിൽ ഒരു ദിവസം ഉണ്ട്
ഈ ഭിത്തികൾ തകര്ന്നു വീഴുന്ന ഭീതിയുടെ നിറമാണ്‌ ചിലപ്പോൾ അതിനു
ചിലപ്പോൾ ഒരു സ്പർശത്തിൽ  അലിഞ്ഞു പോകുന്ന സ്നേഹത്തിന്റെ മണവും

Monday, April 15, 2013

പാഞ്ചാലി


രാമായണത്തിലെ സീതയെക്കളും എന്തോ എനിക്കിഷ്ടം പാഞ്ചാലിയെ ആണ്.
ദ്രുപദന്റെ പുത്രിയെ.
അഞ്ചിൽ ഒരാളെ സ്വയംവരം ചെയ്തവൾ .
ഒരമ്മയുടെ കൂർമ്മബുധിയിൽ അഞ്ചു പേരുടെയും ഭാര്യയായി ജീവിച്ചവൾ.
ചിലര്ക്കൊക്കെ വേറെയും ഭാര്യമാരുണ്ടായിരുന്നു .
എന്നിട്ടും ചൂത് കളിച്ചു തോറ്റപ്പോൾ പണയം വെക്കപ്പെട്ടവൾ.
ഭഗവൻ ഒരു ചെലയായി പോതിഞ്ഞവൾ.
എന്നിട്ടും വനവാസത്തിന്റെ ഓരോ നിമിഷവും ഭാര്തക്കന്മാർക്കൊപ്പം നിന്നവൾ.
വലിയൊരു ശരീരത്തിലെ എരിയുന്ന മരുഭൂമിയെ ഒരു സൗഗന്ധിക പൂകൊണ്ടു കുളിർപ്പിച്ചവൾ.
മുടിയഴിച്ച് ശപഥം ചെയ്തവൾ.
രക്തം കൊണ്ട് മുടി കഴുകിയവൾ.
അക്ഷയപാത്രം ഒരുക്കി കാവലിരുന്നവൾ.
സ്വന്തം കുട്ടികൾ തീയില വെന്തു മരിക്കുന്നത് കണ്ടു നില്ക്കെന്ബ്ടി വന്നവൾ
പതിവൃത്യതിന്റെ സുഖമുള്ള നോവിൽ
മോക്ഷയാത്ര വരെയും പണ്ടാവര്ക്കൊപ്പം പോയവൾ.
പരസ്പരം കനല്വരിയെരിയുന്ന പ്രണയ കോമരങ്ങളുടെ
പ്രഹസന നാടകത്തിൽ പെട്ടുപോകുമ്പോൾ
പിന്നെയും ഓര്ക്കുന്നു പാഞ്ചാലിയെ , അവളുടെ ഭർത്താക്കന്മാരെ