Wednesday, April 17, 2013

ഭിത്തികൾ

ചിന്തകൾ അക്ഷരമായും വാക്കായും മാറുന്നതിനു മുൻപ്
മനസിലൂടെ ഒരു രൂപവുമില്ലാതെ കടന്നു പോകും
പഴയ ഉണങ്ങാത്ത മുറിവുകളെ പിന്നെയും എരിയിച്ച്‌ കൊണ്ട് .
അതിൽ പിന്നെയും രക്തം കിനിയിച്ചു കൊണ്ട്
എപ്പോളോ ആ രക്തം ഒഴുകിയിറങ്ങി മനസിന്റെ നിലങ്ങളെ തൊടുമ്പോൾ
അറിയാതെ വാക്കുകൾ പിറവി കൊള്ളുന്നു.
പകലിനെ ഇരുട്ടാക്കി മരണത്തെ സ്വപ്നം കണ്ടു എഴുതുവാനാനിഷ്ടം.
ചുറ്റും പൊതിയുന്ന ഭിത്തികൾ കുറെ പഴയതാണ്
ജനനം മുതൽ ഓരോ കല്ലുകൾ അടുക്കി ഉയർത്തിയ രക്ഷാതാവളം.
സ്വപ്നങ്ങളിൽ ഒരു ദിവസം ഉണ്ട്
ഈ ഭിത്തികൾ തകര്ന്നു വീഴുന്ന ഭീതിയുടെ നിറമാണ്‌ ചിലപ്പോൾ അതിനു
ചിലപ്പോൾ ഒരു സ്പർശത്തിൽ  അലിഞ്ഞു പോകുന്ന സ്നേഹത്തിന്റെ മണവും

4 comments:

  1. സ്നേഹത്തിന്റെ മണം..

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. വളരെ നന്ദി...എല്ലാം വായിക്കുന്നതിനു..:)

      Delete
  2. ഗന്ധം... സ്നേഹത്തിനും.
    വളരെ ശരിയാണ്.
    ആശംസകള്‍
    (കമന്റിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണെ)

    ReplyDelete
    Replies
    1. വായിച്ചതിനു വളരെയധികം നന്ദി...ഇപ്പൊ തന്നെ മാറ്റിയേക്കാം

      Delete