Saturday, November 22, 2014

ആത്മാവുകളുടെ ഇടത്താവളം

ഭൂമിക്കും ആകാശത്തിനും, അല്ലെങ്കിൽ ഭൂമിക്കും സ്വർഗത്തിനും ഇടയിൽ ആത്മാവുകൾ മാത്രം താമസിക്കുന്ന സ്ഥലം. ശരീരത്തിൽ നിന്ന് വേർപെട്ട് എങ്ങൊട്ടെക്കൊ കുതിച്ചു പായുന്ന ജീവന്റെ ഇടത്താവളം . ജീവന്റെ തുടിപ്പുകൾ ശരീരത്തിന്റെ അതിരുകൾ പരിധി വെക്കുന്നവർക്ക്‌ അവിടെ ചെന്നെത്താൻ പറ്റില്ല. അതിരുകൾ ഇല്ലാത്ത സ്ഥലം എന്ന് പറഞ്ഞാൽ ശരിക്കും അതാണ്. ഭൂമിയിലുള്ള ലോകത്തിൽ സമുദ്രത്തിനു പോലും അതിരുകൾ ഉണ്ട്. കണ്ണിന്റെ പരിധിക്കുള്ളിൽ ചക്രവാളം തീര്ക്കുന്ന അതിര്ത്തി എന്നൊരു മരീചിക. അവിടെ ആകാശവും ഭൂമിയും കൂടി ഒന്ന് ചേർന്ന് നില്ക്കുന്നു എന്ന് മറ്റൊരു തോന്നൽ . ആത്മാവുകളുടെ ലോകത്തിൽ തോന്നലുകൾ ഇല്ല. സത്യങ്ങൾ മാത്രമേ ഉള്ളു. അവിടെ സമുദ്രങ്ങളും ഇല്ല. ചെറിയ തടാകങ്ങളെ ഉള്ളു.

ഈ ലോകത്തിലേക്കുള്ള വാതിൽ ആര്ക്കും കാണാൻ കഴിയില്ല. ഒരു തോന്നലയെ അത് അനുഭവപെട്. അതോടെ എല്ലാ വിധ മിഥ്യ തോന്നലുകളും അവസാനിക്കും. ഇരുളിന്റെ പാതകളിൽ കൂടെ ആത്മാവ് നിര്തത്തെ ഓടാൻ തുടങ്ങും. ഇത്രയും നാൾ ശരീരത്തിൽ ആരോ അതിനെ പിടിച്ചു കെട്ടി ഇട്ടിരുന്ന പോലെ. ആ ഇരുണ്ട വഴി ചെന്നവസാനിക്കുന്നത് ഈ ഇടത്താവളത്തിൽ ആണ് . അവിടെ ഇരുള് കുറവാണ്. ആത്മാവുകളുടെ പ്രകാശം അവിടെ നിഴലിച്ചു നില്ക്കും . ഒരു നിലാവെളിച്ചം പോലെ. ചൂടില്ലാതെ , വെളിച്ചം മാത്രമായി. ചിലപ്പോൾ അത് മറവിയുടെ വെളിച്ചം ആരിക്കും. ഓർമ്മകൾ തലച്ചോറ് ആത്മാവിലേക്ക് കുത്തിവെച്ചു കൊടുക്കുന്നതാണല്ലോ. ഇരുട്ട് പകര്ന്നു കൊടുക്കുന്നവ. തലയുടെ അവസാന നിയത്രനവും വിടുമ്പോൾ പിന്നെ ആത്മാവിന് വെളിച്ചം മാത്രമാകും പുറത്തേക്കു കൊടുക്കാൻ ഉണ്ടാവുക.

പിന്നെയും വഴികൾ ഉണ്ട് പുറത്തേക്കു. വ്യക്തമായ വഴികാട്ടികൾ ഒന്നും ഇല്ല അവിടെ . സ്വർഗമെന്നൊ നരകമെന്നൊ പറയാത്ത, കുറെ വഴികൾ . ചില ആത്മാവുകൾ അവിടെ നിന്നൂ വീണ്ടും നടക്കാൻ തുടങ്ങും. ശരീരങ്ങളെ സ്നേഹിച്ചു കൊതി തീരത്താവ പുതിയ പുതിയ ശരീരങ്ങളിലേക്ക്. മറ്റുള്ളവ അതിലും വലിയ , അതിലും പുതിയ അതിശയങ്ങളിലേക്ക്. 

0 അഭിപ്രായ(ങ്ങള്‍):

Post a Comment