Wednesday, February 20, 2013

നിരക്ഷരന്‍

എഴുതാനും വായിക്കാനും അറിഞ്ഞു കൂടാത്ത ഒരു മനുഷ്യന്‍.. ഈ കാലത്തൊക്കെ അങ്ങനെ ഉള്ളവര്‍ ഉണ്ടോ എന്ന് നമ്മള്‍ അത്ഭുതപ്പെടും. പക്ഷെ കാലം മാത്രമേ പലപ്പോഴും മരുന്നുള്ളൂ. പല മനുഷ്യ അവസ്ഥകളും ചിന്തകളും ഒറ്റപ്പെടലുകളും എല്ലാം പഴയ പോലെ തന്നെ ഓരോ തലമുറയിലും ആവര്‍ത്തിക്കുന്നു. ഇയാളെ പണ്ട് വീട്ടുകാര്‍ സ്കൂളില്‍ അയച്ചതാണ്. പക്ഷെ എന്ത് കൊണ്ടോ അയാള്‍ക്ക് ഒറ്റപ്പെടുന്നത് പോലെ തോന്നി. പിന്നെ സ്കൂളില്‍ പോകാതെ ഒളിച്ചു നടക്കാന്‍ തുടങ്ങി. പോകുന്ന വഴിക്ക് ഒരു കൊങ്ങിണി കാടുണ്ട്‌. അതില്‍ ഒരു കൂടാരം പോലെ വളച്ചുണ്ടാക്കി അതില്‍ കയറി ഇരിക്കും. എന്നിട്ട് തനിയെ കുറെ കളിക്കും. ഉച്ചയാകുമ്പോള്‍ വീട്ടില്‍നിന്നു കൊണ്ടുവന്ന ചോരെടുതുന്നും. ഇങ്ങനെ കുറെ ദിവസം കഴിഞ്ഞു. ഇടക്കെപ്പോലോ ഒരു കൂട്ടുകാരനെയും കിട്ടി. പക്ഷെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവനു മടുത്തു. ഇങ്ങനെ ഒരാഴ്ച സ്കൂളില്‍ കാണാതെ ആയപ്പോള്‍ അവര് വീട്ടില്‍ അറിയിച്ചു. വീട്ടുകരെന്തോ പിന്നെ അവനെ പഠിപ്പിക്കാന്‍ വിട്ടില്ല. അപ്പനും അമ്മയും കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടു വന്നു. അയാള്‍ വലിയ വിഷമങ്ങള്‍ ഒന്നും ജീവിതത്തില്‍ അറിഞ്ഞില്ല. പണത്തിന്റെയും വിശപ്പിന്റെയും ഒന്നും ദുഃഖങ്ങള്‍ അയാളെ അലട്ടിയെ ഇല്ല. കുറെ പ്രായമായപ്പോള്‍ എങ്ങനെ ഒക്കെയോ ചില ജോലികള്‍ കിട്ടി. എന്നാല്‍ ഒരു ജോലിയിലും ഉറച്ചു നില്ക്കാന്‍ പറ്റിയില്ല. ജോലി ചെയ്യുമ്പോളും എന്തൊക്കെയോ അലട്ടലുകളുടെ ഉച്ചസ്ഥായിയില്‍ ആയിരുന്നു അയാള്‍.

ചിലപ്പോളൊക്കെ അയാളുടെ നവിലേക്ക് കവിത വരും. ചിലപ്പോള്‍ നാവ് വരെ എത്തില്ല. തലച്ചോറിന്റെ എതോപ് ഒരു കോണില്‍ ഉദിച്ചു അവിടെ ഒരു തരി പ്രകാശമായി നില്‍ക്കും. ചിലപ്പോ നവിലെക്കും വരും. ഉറക്കെ പറയാന്‍ പേടിച്ചു പതുക്കെ പോര് പൊറുക്കും. കൈകള്‍ ഇപ്പോഴും എഴുതാനായി തരിക്കും. പക്ഷെ വരച്ചു ചേര്‍ക്കാന്‍ അറിയാത്ത അക്ഷരതുണ്ടുകളായി അവ അവശേഷിക്കും. അക്ഷരങ്ങളുടെ വടിവിലെക്കൊതുങ്ങാന്‍ കൈകളെ അയാള്‍ കുറെ പരിശീലിപ്പിച്ചു നോക്കി. പക്ഷെ ഒരു വടിവിലും ഒതുങ്ങാതെ പേപ്പറില്‍ അലഞ്ഞു നടക്കാന്‍ ആയിരുന്നു അവക്കിഷ്ടം.

ജീവിതം ഒരു നേര്‍രേഖയിലൂടെ അല്ല പലപ്പോഴും നീങ്ങാര്. യൌവ്വനത്തിന്റെ ദ്രുത ചലന തലത്തില്‍ എപ്പോളോ ആയാലും ആ ച്ചുഴികളിലേക്ക് എടുത്തെറിയപ്പെട്ടു. എന്ത് കൊണ്ടോ വലിയ അത്ഭുതങ്ങളില്‍ അയാള്‍ വെറുതെ വിശ്വസിച്ചിരുന്നു. ചെറുപ്പത്തില്‍ വീട്ടുകാര്‍ പഠിപ്പിച്ചതാവാം. ച്ചുഴികളിലൂടെ , മസ്മരികതകളിലൂടെ ഉള്ള കറക്കം ചിലപ്പോള്‍ തന്നെ എഴുതാന്‍ പഠിപ്പിക്കും എന്ന് അയാള്‍ ഓര്‍ത്തു . പലപ്പോഴും ഉണ്ടായ പരിക്കുളെ മറന്നു വീണ്ടും അയാള്‍ അതിലെക്കെടുതെടുത്തു ചാടി.

ഒരു ജലപ്രവാഹത്തിന്റെ ഉന്മാദം കഴിഞ്ഞപ്പോള്‍ , പെട്ടന്ന് ചുഴികള്‍ നിലച്ചു പോയി. തുടര്‍ച്ചയായ കറക്കത്തില്‍ ബോധം നഷ്ടപ്പെട്ട അയാളെ വെള്ളം ഏതോ കരയില്‍ കൊണ്ടേ എത്തിച്ചു., മനസിലേക്ക് അപ്പോളേക്കും കവിത തിരമാലകള്‍ പോലെ ഇരചിരച്ചു വന്നുകൊണ്ടിരുന്നു. ഏറെ പരതീക്ഷയോടെ അയാള്‍ മണലില്‍ എഴുതുവാന്‍ ശ്രമിച്ചു. പക്ഷെ യാതൊരു അത്ഭുതവും സംഭവിച്ചില്ല കൈകള്‍ പിന്നെയും അതിന്റെ വഴിക്ക് പോയി ഏതോ ഒരു ബീഭത്സ ചിത്രം വരച്ചു. അവസാനം കവിത കണ്ണീരിലൂടെ ഒഴുകി മണലിന്റെ ഊഷരതകലില്‌ വീണു വറ്റിപ്പൊയി