Sunday, April 21, 2013

കനലുകൾ

ഓർമ്മകൾ കനലുകൾ ആണെന്ന് പറയുന്നത് എത്രയോ ശരിയാണ്
ആളിപ്പടരാൻ ഒരു ചെറു കാറ്റിനായി കാത്തിരിക്കുന്ന കനൽ കൂമ്പാരങ്ങൾ
വ്രുതശുധിയുടെ പർവങ്ങൾ പൂർത്തീകരിക്കും മുൻപേ
അഗ്നിയിലേക്ക് തള്ളിവിടപ്പെട്ട കോമരമായി എപ്പോളോ മാറിപ്പോയി
കാലുകൾ പൊള്ളി, അലറിക്കരഞ്ഞു കൂവിയർക്കുമ്പോൾ,
കണ്ടു നിൽക്ക്കുന്നവർക്കൊരു ഭക്തി പാരവശ്യതിന്റെ ഉന്മാദ ലഹരി.
പൊള്ളി തകർന്നു കുഴഞ്ഞു വീഴുംപോലെക്കും ആള്ക്കൂട്ടം പോയിക്കഴിയും
പൊള്ളലിന്റെ വേദനകള കടിച്ചമർത്തി ഓര്മയുടെ കനൽക്കിടക്കയിൽ വീണ്ടും തനിയെ.
കുറച്ചു ദിവസങ്ങള് പിന്നെ ആലോചനയുടെയും അവലോകനതിന്റെതുമാണ്.
കഠിനമായ വൃതചിട്ടകൾ പാലിക്കണം എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കലിന്റെ ആവര്ത്തന കാലം.
ശ്വാസ നിശ്വസങ്ങളിലൂടെ മൂകമായി ശാന്തതയെ തേടുന്ന അന്വേഷനകാലം പിന്നീടു.
അന്വേഷിച്ചു കണ്ടെത്തിയ തീരത്തിലെത്തി ഒന്നുറങ്ങാൻ തുടങ്ങുപോലെക്കും ,
വീണ്ടും അടുത്ത കാറ്റ് വീശുന്നു,കനലുകൾ ചിരിക്കുന്നു.


2 comments:

  1. ഓർമ്മകൾ... കനലുകൾ

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete