Saturday, June 29, 2013

മരണം

അവന്റെ മരണത്തിനു ഉയിര്പ്പിന്റെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു കൂട്ട്
നിന്റെ മരണത്തിനു  എന്റെ ബാക്കിയായ കുറെ സ്വപ്നങ്ങളും സ്നേഹവും.
സ്വയമറിയാതെ, ഓർമകളിൽ പൂക്കള ബാക്കിയാക്കി
പോകുന്നവന്റെ മരണത്തിനു ശവക്കുഴിയിൽ ചീഞ്ഞു നാറുന്ന പൂക്കളും,
വായമൂടിയൊരു ശവപ്പെട്ടിയും, കുറച്ചു കള്ള കന്നീരുമാല്ലാതെ
എന്ത് കൂട്ട് വരും ?
ഇറങ്ങട്ടെ ഞാനീ മുറികളുടെ നാലതിരുകൾക്കുള്ളിൽ നിന്ന്
തെരുവിൽ ആരും അറിയാതെ ഒരു ശരീരമായി മരിച്ചു കിടക്കനനെനിക്കിഷ്ടം
ആരും അറിയാതെ, യാത്ര മൊഴികൾ ചൊല്ലാതെ

Tuesday, June 25, 2013

ചരട് പൊട്ടിയ പട്ടം

മനുഷ്യരുടെ മത്സരങ്ങളുടെയും മോഹങ്ങളുടെയും ഇടയ്ക്കു ചരട് മുറിഞ്ഞു പോയ ഒരു പട്ടം. കാറ്റിന്റെ കൈകളിൽ ദിശ അറിയാതെ കുറെ നാൾ ഒഴുകി നടന്നു. ഏതോ പള്ളിക്ക് മുകളിലൂടെ പറക്കുമ്പോൾ ദൈവത്തെ പറ്റി കേള്ക്കനിടവന്നു. സ്വയമറിയാതെ എപ്പോളോ പിന്നെയും മുകളില്ക്ക് പറക്കാൻ തുടങ്ങി. മുറിഞ്ഞു പോയ ചരടിനെ മറക്കാൻ, പുതിയൊരു ചരടിന്റെ സ്വന്തനവുമയി, ബന്ധങ്ങളുടെ സുഖമുള്ള ബന്ധനതിലേക്ക് കൈ പിടിക്കുന്ന ദൈവത്തെയും കാത്തു. ചിലപ്പോളൊക്കെ വേറെയും പട്ടങ്ങളെ കണ്ടു. ചരടുള്ളവയെ, ചരടില്ലതാതിനെ, അലഞ്ഞു നടക്കുന്ന പട്ടങ്ങൾ ഒത്തിരിയൊന്നും ഇല്ലായിരുന്നു. ചിലർ ചരട് പൊട്ടിയെങ്കിലും സാങ്കല്പികമായ ചരടിന്റെ താളത്തിനോത്ത് പിന്നെയും നൃത്തം തുടർന്ന് കൊണ്ടിരുന്നു.

എപ്പോലോക്കെയോ പൊട്ടിയ ചരടിന്റെ കഷ്ണങ്ങൾ ആകാശത്തിലൂടെ ഒഴുകി നീങ്ങുന്നത്‌ കണ്ടു. അപ്പോൾ കാറ്റിന് ഒരു രുദ്രഭാവം വരുന്നതും അറിഞ്ഞു. ഓര്മയുടെ കനലുകളെ ഊതി കത്തിക്കുന്ന, എല്ലാ മറകളെയും അടര്തി എടുക്കുന്ന ഒരു വല്ലാത്ത ഭാവം. ഏറ്റവും വേദനിപ്പിച്ചത് ഒരുമിച്ചു പറന്നു നടന്ന കാലത്തേ പറ്റി ഉള്ള ഒര്മാകളാണ്. ഒരുമിച്ചു കണ്ട കാഴ്ചകൾ, കാറ്റിന്റെ ഓരോ തലത്തിലും ഇലകിയാടിയ നൃത്തങ്ങൾ എല്ലാം.

എപ്പോൾ എന്നറിയില്ല. ചിലപ്പോൾ പരത്തി വിട്ട ആളുടെ പിഴവാകം, കാറ്റു ഒരു ലഹരിയായി തോന്നി. അതിൽ സ്വയം മറന്നു. ചരടുപോട്ടി എന്നരിയുംപോലെക്കും, അത് കുറെ താഴേക്കു പോയിരുന്നു. അയാൾ പിന്നെയും അത് വേറൊരു പട്ടത്തിനു ചര്തിക്കൊടുത്തു. തോക്കാതവരുടെ മത്സരങ്ങൾ പിന്നെയും തുടർന്നു.

ആകാശത്തിന്റെ നാലതിരുകളിലൂടെ അലഞ്ഞിട്ടും ഒരിടത്തും ചരടുമായി ദൈവത്തെ കണ്ടില്ല. ഏതോ വഴി പ്രസങ്ങകന്റെ വാക്കുകൾ കേട്ടു. ദൈവം സ്വര്ഗതിലനത്രേ. സ്വര്ഗതിലെക്കുള്ള വഴി അയാൾ പറഞ്ഞത് എന്താണെന്നു മനസിലായില്ല. പിന്നെയും പറക്കൽ തുടർന്ന്. ഏതോ നിമിഷത്തിൽ, ആകാശത്തിന്റെ അതിരുകൾ കടന്നു പോയി. എന്താണ് എന്നറിയുന്നതിനും മുൻപേ പകലും, രാത്രിയും മാഞ്ഞു. നിശബ്ദതയുടെ ഇരുട്ടോ വെളിച്ചമോ ഇല്ലാത്ത ലോകം. ഇവിടെ ആകുമോ സ്വര്ഗം ? ഇവിടെ ആയിരിക്കുമോ മനുഷ്യരുടെ ദൈവം, കാത്തിരിക്കുന്നത് ? സ്വയം ഒരു ഭാരമില്ലായ്മ തോന്നാൻ തുടങ്ങി. സ്വര്ഗം അടുത്ത നിമിഷത്തിൽ തുറക്കുമെന്ന് മനസ്സിൽ തോന്നാൻ തുടങ്ങി. ഭാരമില്ലയ്മയുടെ അനുഭവം സ്ഥിരം ആയപ്പോൾ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു.

വേറെ ഏതെങ്കിലും പട്ടങ്ങൾ ഈ വഴി വന്നിട്ടുണ്ടാകുമോ ? അവർ സ്വർഗത്തിൽ എത്തിക്കനുമോ ? ആലോചോചിചിരിക്കുംപോൾ കണ്ണുകൾ പതുക്കെ അടയാൻ തുടങ്ങി. പിന്നെയും കാറ്റ് വീശാൻ തുടങ്ങി. പരിചയമില്ലാത്ത മണമുള്ള ആ കാറ്റു വേറെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോയി. കന്നഞ്ഞിപ്പിക്കുന്ന കാഴ്ചകളുടെ ലോകം, നിറങ്ങൾ മാറി മറിയുന്നു. ഇതാകുമോ സ്വര്ഗം ? ആലോചിച്ചിരിക്കുമ്പോൾ ഒരു സൗര വാതകത്തിന്റെ ചൂട് അടുത്ത് വരുന്നതരിഞ്ഞു. സ്വയം തീപിടിക്കുന്നതും. ചാരമായി എരിഞ്ഞടങ്ങുമ്പോൾ, ഒരു തരി ചാരം മാത്രം പുറത്തേക്കു വന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്.  താഴെ അപ്പോൾ ഒരാൾ ഉയര്പ്പിനെ പറ്റി പ്രസങ്ങിക്കുകയായിരുന്നു. 

Monday, June 24, 2013

മനപൂർവ്വം അല്ലാതെ സ്വയം വില കുറച്ചു കണ്ടു വിഷമിക്കുന്നവരുടെ ദുഖങ്ങൾക്ക്‌ എത്ര പഴക്കം ഉണ്ടാകും...? സൃഷ്ടിയോളം...? അതോ അതിനും മുൻപ് ദൈവങ്ങല്ക്കും അങ്ങനെ തോന്നിയിട്ടായിരിക്കുമോ ഒരല്പം താഴ്ത്തി മനുഷ്യനെ ഉണ്ടാക്കിയത്  ?

Friday, June 21, 2013

യാത്ര

വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. കുറെ നേരമായി നടക്കുന്നു. സത്യം പറഞ്ഞാൽ നടന്നു നടന്നു ക്ഷീണിച്ചു. എപ്പോളോ തുടങ്ങിയ നടത്തം. കയ്യില ഒരു കുപ്പി വെള്ളം പോലുമില്ല. തിരിഞ്ഞു നോക്കിയപ്പോൾ ആണ് മനസിലായത്. ചുറ്റും ആരും ഇല്ല. വിജനമായ, മരുഭൂമി പോലെയുള്ള സ്ഥലം. ഓടി വന്നു കയറിയത് ഇങ്ങോട്ടാണോ ? നോട്ടം പലപ്പോഴും ശരിയാകാറില്ല. കണ്ണിലൂടെ കാണുന്നത് മനസിലേക്ക് കയറുമ്പോൾ മറ്റെന്തൊക്കെയോ ആയി പോകുന്നു. കണ്ണിന്റെയും മനസിന്റെയും ഇടയില കിടന്നു ചിന്തയുടെ വളഞ്ഞ വഴികൾ പിന്നെയും പിന്നെയും ചതിക്കുന്നു. ആരെയാണ് കുട്ടപ്പെടുതെണ്ടത് ? മനസ്സിൽ ഒന്നുമില്ലാതിരുന്ന കാലത്ത് അര്തിയോടെ വായിച്ച കനം കൂടിയ പുസ്തകകെട്ടുകലെയോ ? അതോ പുറത്തിറങ്ങാതെ അകത്തോലിക്കാൻ പറഞ്ഞ കാലത്തിന്റെ വയ്മോഴികലെയോ /

പിന്നെയും താല്പര്യം കുറ്റങ്ങൾ കണ്ടു പിടിക്കാനാണ്. ആരുടെയും എങ്കിലും മേലെ എല്ലാത്തിനും പഴിചാരി, രക്ഷപെടാനുള്ള വാതിലുകളെ മലര്ക്കെ തുറന്നിടാനാണ്‌.

ഇവിടെ നിന്നും വീട്ടിലെക്കെന്തു ദൂരം കാണും ? അതിലും കൂടുതൽ ദൂരമുണ്ടോ വാതിൽ പടിയിൽ കാത്തിരിക്കുന്ന മനസുകളിലേക്ക്‌ ? 

എവിടെയായിരുന്നു തുടക്കം..? ഒന്നും ഓര്മ വരുന്നില്ല. ഒറ്റപ്പെടുന്നു എന്ന് തോന്നിയപ്പോലോ ? പ്രായത്തിന്റെ ലഹരികല്ക്ക് ശരീരം ഒരു തടസമാണെന്ന് തോന്നിയപ്പോലോ ?  സ്വയം തീർത്ത തോടിനുള്ളിൽ ഒളിച്ചിരിക്കാനാണ് എന്നും ഇഷ്ടപ്പെട്ടത്. ആ തോടിനു പുറത്തുള്ള ജീവിതോല്സവതോടും ജീവിതത്തോടും താല്പര്യം തോന്നിയില്ല. തോടുകളെ ഉടച്ചു കളയുന്ന ചില സ്നേഹങ്ങൾ ഉണ്ട് ലോകത്തിൽ . നനുത്ത ഒരു പ്രണയത്തിന്റെ ഒത്തിരി സൌന്ദര്യമുള്ള ഒരു കറുത്ത ഓര്മ മാത്രമേ ഇപ്പൊലുല്ലു .

തിരിച്ചു നടക്കണം. മനസുകളില്ക്ക് യാത്ര ചെയ്യാൻ കൊതിച്ചു. ആത്മാവായി പറന്നു പോകാനും.തിരിച്ചെത്തുന്നതിനെ പറ്റിയുള്ള സ്വപ്നങ്ങള്ക്ക് കുഴഞ്ഞു വീഴുന്നത് വരെ മാത്രമേ ആയുസുണ്ടയിരുന്നുല്ല്. അപ്പോൾ രാത്രിയാകാൻ തുടങ്ങുകയായിരുന്നു. നിലാവിന്റെ തണുത്ത വെളിച്ചമുള്ള,നേർത്തകാറ്റിന്റെ തലോടലുള്ള, ശാന്തമായ രാത്രി.വളരെ നാളുകള്ക്ക് ശേഷം പുലരിയിലേക്ക് പിറക്കാൻ പോകുന്ന സൌഭാഗ്യ രാത്രി.



പകലിലേക്ക്

രാത്രിയുടെ പകലിലെക്കുള്ള ഒഴുക്ക് എപ്പോളോ നിലച്ചു.
സമയം ദീര്ഹമായി കടന്നു പോയതല്ലാതെ വെളിച്ചത്തിന്റെ
ഒരു തരി പോലും മണ്ണിലേക്ക് വീണില്ല.
ഇരുട്ടിന്റെ സ്വപ്‌നങ്ങൾ, അതിനെക്കാൾ കറുത്തതായിരുന്നു.
എപ്പോളോ മാനത്തു വന്നുദിച്ചുമറഞ്ഞ ചന്ദ്രക്കലയുടെ
ഓർമകളിൽ തപ്പിത്തടഞ്ഞു, പിന്നെ ഇടയ്ക്കിടെ മറക്കാനും,
പിന്നെയും ഒര്ക്കാനും ശ്രമിച്ച്,
ഒറ്റയായി പോയൊരു ജീവിത നൗകയും തുഴഞ്ഞു,
പിന്നെയും പിന്നെയും ദൂരേക്ക്‌.
സൂര്യനുദിക്കുന്ന, സൂര്യ സംഗീതം കേൾക്കുന്ന,
പകലുകളെ തേടി , പിന്നെയും പിന്നെയും..