Sunday, March 10, 2013

ശവകുടീരത്തിലെ കാഴ്ച

മരണം അയാളെ അനുഗ്രഹിച്ചു .ഒരു തലോടല്‍ പോലെ അത് വന്നു കടന്നു പോയി.സഹിക്കാനാവാത്ത ദുഖങ്ങളില്‍ നിന്നും ,മോചനങ്ങളുടെ സ്വര്‍ഗകവടതിലെക്കുള്ള പ്രതീക്ഷകള്‍ നല്‍കി..കുറെ കല്ലുകൂമ്പരങ്ങളുടെ ഇടയില്‍ അവര്‍ അയാളെ സൂക്ഷിച്ചു  വെച്ചു. ഉയര്പ്പുകളുടെ മഹദിനതിനു വേണ്ടി .ആത്മാവിന്റെ ചെറിയ തുടിപ്പുകള്‍ അയാളില്‍ ശേഷിച്ചത് ആരും അറിഞ്ഞില്ല.ആത്മാവ് തന്നെ വിട്ടു പിരിയാനും എത്രയും പെട്ടന്ന് അഴുകി തീരാനും അയാള്‍ ആഗ്രഹിച്ചു . എന്നാല്‍ ദൈവം പാപപുണ്യങ്ങളുടെ തുലാസില്‍ ആത്മാവിനെ തൂക്കിനോക്കിക്കൊണ്ടിരുന്നു  .

അവള്‍ അറിഞ്ഞത് കുറെ വൈകിയാണ് , അയാള്‍ മരിച്ചു പോയെന്നു. വെറുപ്പിന്റെ അലകളില്‍ എവിടെയോ ഓര്‍മയുടെ ഒരു തിരിനാളം കുറച്ചു വെളിച്ചം പകര്‍ന്നു. രാത്രിയുടെ സുഖശീതള ശയ്യയില്‍ ചേര്‍ന്ന് കിടക്കുമ്പോള്‍ അവള്‍ അവനോടു പറഞ്ഞു അയാളെ കാണാന്‍ പോകണമെന്ന്.പെട്ടനു കേട്ടപ്പോള്‍ ഞെട്ടിപോയെങ്കിലും എന്നും ചെയ്യരുണ്ടയിരുന്നതുപോലെ അവന്‍ നല്ല ഭര്‍ത്താവിന്റെ വേഷങ്ങള്‍ സ്വയം എടുത്തണിഞ്ഞു.

പിറ്റേ ദിവസം ഒരു കെട്ടു പൂക്കളുമായി  അവര്‍ അയാളുടെ ശവകുദീരതിലെത്തി. അവള്‍ അവന്റെ ചുമലുകളില്‍ വീണു കരയുമ്പോള്‍, അയാളുടെ ആത്മാവ് അകത്തു കിടന്നു , വീര്‍പ്പുമുട്ടി.പൂക്കള്‍ കല്ലറയില്‍ വെച്ച് പോട്ടിക്കരയുംപോളും, തൊട്ടു നില്‍ക്കുന്ന ആത്മാവിന്റെ സ്വപ്ന്ദനങ്ങള്‍ അവള്‍ അറിയാതെ പോയി. കുറെ കരഞ്ഞിട്ടു അവള്‍ അവന്റെ കൂടി കാറില്‍ കയറി തിരിച്ചു പോയി . ദൈവം പിന്നെയും തുലാസുമായി വന്നു അയാളുടെ ആത്മാവിനെ തൂക്കിനോക്കി.

6 comments:

  1. കൊളളാം...പ്രതിഭ തുടിക്കുന്ന ക്രാഫ്റ്റ്.ആശംസകള്

    ReplyDelete
    Replies
    1. നന്ദി ....വായിച്ചതിനു..... :)

      Delete
  2. തുലാസുമായി വന്ന് തൂക്കിനോക്കുന്ന ഒരു ദിവസം വരുമോ?

    ReplyDelete
    Replies
    1. ഉണ്ടാകുമായിരിക്കും അറിയില്ല :)

      Delete