Monday, July 29, 2013

ഇര

ഇരകള്ക്ക് പിന്നെയും ജീവിതം ബാക്കി,
കൊല്ലാതെ കൊന്നവർ ഇന്ന് നന്മയുടെ വക്താക്കൾ
ഓര്മയുടെ ഇരുളിൽ, പുറം വെളിച്ചം കാണാതെ,
ജീവന്റെ തിരിനാളം ഊതിക്കെടുതത്തെ,
സ്വപ്നങ്ങളിൽ വെളിച്ചമെതും കാണാതെ,
ഇരകള്ക്ക് ജീവിതം പിന്നെയും ബാക്കി.
ഒരു പുലരി പിറക്കുമോ വീണ്ടും
സ്വപ്നങ്ങളിൽ വെളിച്ചം പകരുന്ന രാത്രിയിലേക്ക്‌ ചായുവാൻ
ഒരു നാലെയുണ്ടാകുമോ, ഉദിക്കുന്ന സൂരനോതുയരുവാൻ

Wednesday, July 24, 2013

മഞ്ഞണിഞ്ഞ നിലാവ്

അനന്തതയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ് അയാൾ നിർത്താതെ കുറെ സമയം കരഞ്ഞു. ചുറ്റും നിൽക്കുന്നവർക്ക് അയാളുടെ കണ്ണിൽ നിന്നും പനിനീര് തുള്ളികൾ പൊഴിയുന്നതു പോലെ തോന്നി. മരുന്നുകളുടെ രൂക്ഷ ഗന്ധം പതിയെ ആ സുഗന്ധത്തിനു വഴിമാറി. പാതി ബോധത്തിൽ അയാളുടെ മനസ്സിൽ അപ്പോൾ ഓര്മ ചിത്രങ്ങൾ മിന്നി മായുകയായിരുന്നു, തെറ്റിനെയും , ശരിയും പറ്റി ആലോചിക്കെണ്ടാത്ഹില്ലാത്ത ഓര്മകളുടെ യാത്ര. പാതി അടഞ്ഞ കണ്ണുകളെ തഴുകി ഒരു കുളിർക്കാറ്റു കടന്നു പോയി . അലയെണ്ടാതില്ലാത്ത, പേടിക്ക്കെണ്ടാതില്ലാത്ത യാത്രയുടെ വഴിയിലേക്ക് ആ കാറ്റിന്റെ പിന്നാലെ ആയാലും പോയി. വഴി ഒരു നനുത്ത പ്രകാശത്താൽ മൂടപ്പെട്ടിരുന്നു. മഞ്ഞണിഞ്ഞ നിലാവ് പോലെ.

Thursday, July 4, 2013

യാത്റ

അന്ന് ഉറങ്ങാൻ കിടന്നപ്പോൾ രാത്രി ഒരു പട്ടു തൂവാല കൊണ്ടെന്ന പോലെ തഴുകി. മനസിന്റെ കോണുകളെ ഏതോ ഒരു മഞ്ഞു കാലത്തിന്റെ ഓര്മ കുളിരണിയിച്ചു. കുറെ നാളുകളയി ഉണ്ടായിരുന്ന ശ്വാസം മുട്ടൽ മാറുന്നത്  പോലെ തോന്നി. തലയിൽ നിന്നും എന്തോ വലിയൊരു ഭാരം ഇറങ്ങി പോകുന്നത് പോലെയും. എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കുംപോലെക്കും മനസ് അനന്തമായ ശാന്തതയുടെ അരുവിയിലൂടെ ഒഴുകാൻ തുടങ്ങിയിരുന്നു. തീരങ്ങളിൽ ഓർമ്മകൾ ചിത്രങ്ങളായി തെളിഞ്ഞു നില്ക്കുന്നു. മഴ പെയ്യുന്നു. എപ്പോളോ വെറുത്ത തണുപ്പിനെ എന്തോ ഇപ്പോൾ ഇഷ്ടമാകുന്ന പോലെ. ഓര്മകളുടെ മഴത്തുള്ളികൾ ശാന്തമായ അരുവിയിലേക്ക് വീണെങ്കിലും, അത് ശന്തന്തയെ നഷ്ടപ്പെടുതിയില്ല. കുറെ നാളുകളായി തേടി നടന്നത് ലഭിച്ചത് പോലെ. തണുപ്പിന്റെ പാരമ്യത്തിലും വസ്ത്രങ്ങൾ ഊരി മാറ്റണം എന്ന് തോന്നി. കുളിരിന്റെ കണികകൾ ശരീരം മുഴുവൻ നിറയട്ടെ. ഒഴുകി ഒഴുകി കുറെ ചെന്നപ്പോൾ പിന്നെ അവിടെ അരുവി ഇല്ല. ഒഴുകി വരുന്ന വെള്ളം മുഴുവനും കുടിച്ചൊരു മരുഭൂമി അവസാനമില്ലാതെ നീണ്ടു കിടക്കുന്നു. അവിടെ വെളിച്ചം ഉണ്ട്. വെളിച്ചം മാത്രമേ ഉള്ളു. നോക്കി ഇരുന്നപ്പോൾ അറിയാതെ തോണി മരുഭൂമിയിലേക്ക് കയറി പ്പോയി. പോകുന്ന വഴികളിൽ വെള്ളം മുന്നോറ്റൊഴുകാൻ തുടങ്ങി. മറു ഭൂമിയുടെ നടുവില കൂടെ ,ഒരു പുഴ .പിന്നെയും ഒഴുക്ക് തുടർന്ന്. വെറുതെ പുറകിലേക്ക് നോക്കി. അകലെയായി പുഴയെ മണൽ കാറ്റുകൾ വന്നു മൂടുന്നു. വെള്ളത്തിൽ കുതിർന്ന കുറെ മണൽ കൂടെ ഒഴുകിപ്പോരുന്നു. ഈ മരുഭൂമിയുടെ അപ്പുറം സമുദ്രമാണ് . ഏഴു കടലുകൾ ഒന്നിക്കുന്ന മഹാ സാഗരം. മണൽ നിറഞ്ഞു നിറഞ്ഞു അവസാനം അതൊരു മണൽ പുഴയായി. മുൻപിൽ സമുദ്രം കാണാം. സമുദ്രത്തിൽ എത്താൻ കുറച്ചു ദൂരം കൂടെ ബാക്കിയുള്ളപ്പോൾ പുഴയുടെ ഒഴുക്ക് നിലച്ചു. വെളിയെട്ടതിനു ഇനി ഒരു പകൽ കൂടി ഉണ്ട് . അതും പ്രതീക്ഷിച്ചു അയാളും തോണിയും ബാക്കിയായി.