Sunday, August 11, 2013

ചിത്രകാരൻ

വരയ്ക്കണമെന്നുണ്ടായിരുന്നു. ചെയ്യുന്ന കാര്യങ്ങളിൽ നിന്നും മനസ് പിടി തരാതെ അകന്നകന്നു പോകുമ്പോൾ തോന്നിയതാണ്. എവിടെയോ കേട്ട പഴയ വാചകം ഓർമയിൽ വന്നു. ഹൃദയം പറയുന്നത് കേള്ക്കുക. കുറച്ചു സമയം ഹൃദയത്തിന്റെ വാക്കുകൾക്കുവേണ്ടി ചെവി ചായിച്ചിട്ടും, നേർത്ത സ്പന്ദനങ്ങളുടെ ശബ്ദം അല്ലാതെ മറ്റൊന്നും കേട്ടില്ല. തിരക്കിൽ എവിടെയോ ഉപേക്ഷിച്ച കുറെ പഴയ മോഹങ്ങൾ എപ്പോലോക്കെയോ വന്നു ശല്യപ്പെടുത്തി പോയി. എന്നാൽ അവയുടെ ശബ്ദങ്ങൾ ആരവങ്ങൾ നിറഞ്ഞതായിരുന്നു. ഹൃദയത്തിന്റെ ശബ്ദമായി കാണാൻ പറ്റുന്നതിലും കൂടുതൽ ഒച്ചയും ബഹളവും നിറഞ്ഞവ. വന്ന പോലെ തന്നെ അവ പോയി. പിന്നെയും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. ഭ്രാന്തിന്റെ മേല്ക്കുപ്പയങ്ങൾ ധരിച്ചു , ഭ്രാന്താശുപത്രിയുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടിയാലോ എന്നായി പിന്നത്തെ ആലോചന. അനുഭവിച്ചു എന്നൊരിക്കലും തോന്നാത്ത സ്നേഹത്തിന്റെ ഒരു കുളിര്ക്കട്ടു വന്നു ആ ചിന്തയുമായി എങ്ങോട്റെക്കോ പോയി.

ഭയത്തിന്റെ നൂല്ക്കെട്ടുകൾ ഒരു പേര് തുന്നി മുൻപിൽ വെച്ച് തന്നു. 'മടിയൻ'. ഒരു കയ്യിൽ ഈ പേര് മുൻപിൽ പിടിച്ചിട്ടു മറ്റു ആയിരം കൈകളാൽ ഭയം കെട്ടി വരിയാൻ തുടങ്ങി. എന്തെങ്കിലും ചെയ്യണം. ചായക്കൂട്ടുകളുടെ വര്ണ ലോകം എപ്പോളോ മനസ്സിൽ കയറി കൂടിയതാണ്. വരയ്ക്കാൻ തുടങ്ങാം. ആദ്യം വരക്കേണ്ടത് തന്നെ തന്നെ ആകട്ടെ. കണ്ണാടിയിലെ രൂപത്തിന് എന്തോ മനസിലെ രൂപവുമായി വലിയ പോരുതമോന്നുമില്ല, എങ്കിൽ മനസിലെ രൂപം തന്നെ ആകട്ടെ. വരയ്ക്കുവാൻ തുടങ്ങി. വരച്ചു വന്നപ്പോൾ കറുപ്പും വെളുപ്പും മാത്രമുള്ള ഒരു ചിത്രം മുൻപിൽ. എങ്കിലും ഒരു സുഖം തോന്നി. മറ്റുള്ളവർക്ക് ഈ ചിത്രം കണ്ടാൽ തന്നെ മനസിലാകുമോ ? അറിയില്ല. ചായങ്ങൾ ഉണങ്ങട്ടെ. ഉറങ്ങുവാൻ കിടന്നു.

പതിവായി കാണുന്ന ദുരന്ത ചിത്രങ്ങല്ക്കപ്പുരം അന്ന് കണ്ട സ്വപ്നത്തിനു സന്തോഷത്തിന്റെ മേമ്പൊടികൾ ഉണ്ടായിരുന്നു. 'ചിത്രകാരൻ' എന്ന് അറിയപ്പെടുന്നു.  മറ്റൊരു സ്വപ്നത്തിൽ തൂവലുകല്ക്കൊണ്ട് ചിത്രം വരയ്ക്കുന്നു.  അങ്ങനെ അങ്ങനെ പലതും. ഉണര്ന്നത് പിറ്റേ ദിവസത്തിന്റെ തിരക്കിലെക്കാന്. എപ്പോലോക്കെയോ കളിയാക്കലുകൾ കേള്ക്കുംപോഴും മനസ്സിൽ എവിടെനിന്നോ ഒരു ധര്യം വന്നു നിറഞ്ഞു. താൻ വരക്കുന്നവനാണ്. കേവലം നിറങ്ങൾ കൊണ്ട് അതി സൂഷ്മ ഭാവങ്ങളെ സന്നിവേശിപ്പിക്കുന്നവൻ. ഇന്നും വരക്കണം.

തിരിച്ച് വന്ന ഉടനെ വരയ്ക്കാൻ ഇരുന്നു. ഇനി പുതിയ വിഷയങ്ങളിലേക്ക് മനസ് പായിക്കണം. കുറെ നേരം ആലോചിച്ചു നോക്കിയിട്ടും ഒന്നും മനസിലേക്ക് വരുന്നില്ല. മനസ്സിൽ പതിഞ്ഞ മുഖങ്ങളില്ല. മനസ്സിൽ നില്ക്കുന്ന യാതൊന്നും ഇല്ല. എവിടെയോ ഒരു രൂപം പിന്നെയും തെളിഞ്ഞു വരുന്നത് കണ്ടു. അതിന്റെ നിറങ്ങളിൽ മുക്കി ഒരു  ചിത്രമാക്കി. പിന്നെയും നോക്കിയപ്പോൾ മനസ്സിൽ അപ്പോൾ തെളിഞ്ഞ തന്റെ മുഖത്തോട് മാത്രം സാമ്യം.

ദിവസങ്ങള് പലതും കടന്നു പോയി. മുറി മുഴുവൻ ചിത്രങ്ങളായി. ഒന്നിലേക്കും പിന്നീട് നോക്കുവാൻ തോന്നുന്നില്ല. എല്ലാം തന്റെ തന്നെ ഓരോരോ ഭാവങ്ങൾ. ചിലപ്പോൾ എല്ലാത്തിനും ഒരേ ഭാവങ്ങൾ ആണെന്നും തോന്നും. ശൂന്യതയുടെ ആഴങ്ങളിലേക്ക് പോകുന്നത് പോലെ. മുറ്റത്ത്‌ കിട്ടിയ ചുള്ളികൾ കൂട്ടിയിട്ട് ഒരു തീക്കൂഅന ഉണ്ടാക്കി. ഓരോന്നായി അതിലേക്കു വലിച്ചെറിഞ്ഞു. ആളിക്കത്തുന്ന തീയെ നോക്കി കുറച്ചു നേരം നിന്നു. പിന്നെ നടന്നു. ഹൃദയം അപ്പോളും എന്തോ പറയുന്നുണ്ടായിരുന്നു. എന്നാൽ അതിന്റെ ശബ്ദം വളരെ നേരത്ത് നേരത്ത് വന്നു. നടന്നിറങ്ങിയ ബഹളങ്ങൾക്ക് ഒരു ചിത്രം മാത്രം വരക്കനരിയവുന്ന ചിത്രകാരനെ ആവശ്യം ഇല്ലായിരുന്നു. വേഷങ്ങൾ വില്ക്കുന്ന കടയില ചെന്നു. പണ്ടെങ്ങോ ചെയ്തു ശീലിച്ച ജോലിക്കായുള്ള വേഷങ്ങൾ വാങ്ങി. എന്നിട്ട് അതിലേക്കു സ്വയം ഇറങ്ങി അപ്രത്യക്ഷമായി. 

Tuesday, August 6, 2013

ആര്ദ്രതയുടെ താളങ്ങൾ

ആര്ദ്രതയുടെ താളങ്ങൾ ആണെനിക്കിഷ്ടം.
പതിഞ്ഞ താളത്തിൽ ചിന്തയെ മാത്രം തൊടുന്ന സംഗീതത്തെ.
പുകയുന്ന മനസിലേക്ക് വളരെ പതുക്കെ,
ആരവങ്ങളില്ലാതെ പൊഴിയുന്ന മഴത്തുള്ളികളെ.
ആ മഴയും നനഞ്ഞു മണ്ണിന്റെ കിടക്കയിൽ കിടക്കാൻ.

Sunday, August 4, 2013

തുലാസ്

ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുണ്ടോ ?
എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ ?
ചിലപ്പോൾ ലാഭ നഷ്ടങ്ങളുടെ തുലാസ്
എന്നോ കയ്യില നിന്ന് വീണു പോയത് കൊണ്ടാവാം
എവിടെയനത് നഷ്ടപ്പെട്ടത് ?
തിരിച്ചറിവുകൾ ഇല്ലതകാലത്ത് , അമിതഗ്ലാദത്തിന്റെ വീഞ്ഞ് നുനയുവന്വേണ്ടി
പണയപണ്ടമായി കൊടുത്തതാണോ ?
അതോ സ്നേഹമെന്ന് തോന്നിക്കുന്ന മലവേല്ലപ്പചിളിൽ ഒലിച്ചു പോയോ ?
എവിടെയാണെങ്കിലും എനിക്കിന്നത് വേണം
കണക്കുകൂട്ടലുകൾ പിഴക്കാതെ കൂട്ടുവാൻ ഒരു സഹായമായി