Friday, June 21, 2013

യാത്ര

വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. കുറെ നേരമായി നടക്കുന്നു. സത്യം പറഞ്ഞാൽ നടന്നു നടന്നു ക്ഷീണിച്ചു. എപ്പോളോ തുടങ്ങിയ നടത്തം. കയ്യില ഒരു കുപ്പി വെള്ളം പോലുമില്ല. തിരിഞ്ഞു നോക്കിയപ്പോൾ ആണ് മനസിലായത്. ചുറ്റും ആരും ഇല്ല. വിജനമായ, മരുഭൂമി പോലെയുള്ള സ്ഥലം. ഓടി വന്നു കയറിയത് ഇങ്ങോട്ടാണോ ? നോട്ടം പലപ്പോഴും ശരിയാകാറില്ല. കണ്ണിലൂടെ കാണുന്നത് മനസിലേക്ക് കയറുമ്പോൾ മറ്റെന്തൊക്കെയോ ആയി പോകുന്നു. കണ്ണിന്റെയും മനസിന്റെയും ഇടയില കിടന്നു ചിന്തയുടെ വളഞ്ഞ വഴികൾ പിന്നെയും പിന്നെയും ചതിക്കുന്നു. ആരെയാണ് കുട്ടപ്പെടുതെണ്ടത് ? മനസ്സിൽ ഒന്നുമില്ലാതിരുന്ന കാലത്ത് അര്തിയോടെ വായിച്ച കനം കൂടിയ പുസ്തകകെട്ടുകലെയോ ? അതോ പുറത്തിറങ്ങാതെ അകത്തോലിക്കാൻ പറഞ്ഞ കാലത്തിന്റെ വയ്മോഴികലെയോ /

പിന്നെയും താല്പര്യം കുറ്റങ്ങൾ കണ്ടു പിടിക്കാനാണ്. ആരുടെയും എങ്കിലും മേലെ എല്ലാത്തിനും പഴിചാരി, രക്ഷപെടാനുള്ള വാതിലുകളെ മലര്ക്കെ തുറന്നിടാനാണ്‌.

ഇവിടെ നിന്നും വീട്ടിലെക്കെന്തു ദൂരം കാണും ? അതിലും കൂടുതൽ ദൂരമുണ്ടോ വാതിൽ പടിയിൽ കാത്തിരിക്കുന്ന മനസുകളിലേക്ക്‌ ? 

എവിടെയായിരുന്നു തുടക്കം..? ഒന്നും ഓര്മ വരുന്നില്ല. ഒറ്റപ്പെടുന്നു എന്ന് തോന്നിയപ്പോലോ ? പ്രായത്തിന്റെ ലഹരികല്ക്ക് ശരീരം ഒരു തടസമാണെന്ന് തോന്നിയപ്പോലോ ?  സ്വയം തീർത്ത തോടിനുള്ളിൽ ഒളിച്ചിരിക്കാനാണ് എന്നും ഇഷ്ടപ്പെട്ടത്. ആ തോടിനു പുറത്തുള്ള ജീവിതോല്സവതോടും ജീവിതത്തോടും താല്പര്യം തോന്നിയില്ല. തോടുകളെ ഉടച്ചു കളയുന്ന ചില സ്നേഹങ്ങൾ ഉണ്ട് ലോകത്തിൽ . നനുത്ത ഒരു പ്രണയത്തിന്റെ ഒത്തിരി സൌന്ദര്യമുള്ള ഒരു കറുത്ത ഓര്മ മാത്രമേ ഇപ്പൊലുല്ലു .

തിരിച്ചു നടക്കണം. മനസുകളില്ക്ക് യാത്ര ചെയ്യാൻ കൊതിച്ചു. ആത്മാവായി പറന്നു പോകാനും.തിരിച്ചെത്തുന്നതിനെ പറ്റിയുള്ള സ്വപ്നങ്ങള്ക്ക് കുഴഞ്ഞു വീഴുന്നത് വരെ മാത്രമേ ആയുസുണ്ടയിരുന്നുല്ല്. അപ്പോൾ രാത്രിയാകാൻ തുടങ്ങുകയായിരുന്നു. നിലാവിന്റെ തണുത്ത വെളിച്ചമുള്ള,നേർത്തകാറ്റിന്റെ തലോടലുള്ള, ശാന്തമായ രാത്രി.വളരെ നാളുകള്ക്ക് ശേഷം പുലരിയിലേക്ക് പിറക്കാൻ പോകുന്ന സൌഭാഗ്യ രാത്രി.



0 അഭിപ്രായ(ങ്ങള്‍):

Post a Comment