ആദ്യം അവൾ തന്നത് ഒരു മുഖം.
അവളുടെ തന്നെ മുഖത്തിന്റെ പകുതി
എന്റെ മുഴുവൻ മുഖങ്ങളെയും പൊതിഞ്ഞു.
നേർത്ത ഒരു ചിരിപ്പാട കൊണ്ട്
കറപിടിച്ച പല്ലുകളെയും മൂടി.
ഒരു ചുംബനത്തിന്റെ തണുപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ,
മഴയുടെ നേർത്ത തുള്ളികളിലൂടെ,
തണുപ്പിനെ വാരിപ്പുതച്ചു, നഗ്നമായി കിടക്കുമ്പോൾ,
അവളുടെ പേര് ഞാൻ വായിച്ചെടുത്തു. സ്നേഹം.

അതെന്ത് സ്നേഹം
ReplyDeleteപാതി മുഖം തരുന്ന സ്നേഹം