Sunday, September 11, 2011

പ്രണയവര്‍ണം

ഉച്ചയൂണിന്‍റെ ആലസ്യത്തില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ വെറുതെ മുറിയില്‍ ഒന്നു കണ്ണോടിച്ചു. ഒരു ചെറിയ മുറി.കിളിക്കൂട് പോലൊരു മുറി എന്നു പറയുന്നതാവും കൂടുതല്‍ ചേരുന്നത്. ഭിത്തിയുടെ ഒരു വശത്ത് ഒരു ചെറിയ വെന്‍റിലേഷന്‍. പിന്നെ അതിനെ മൂടി പഴയ ഒരു സത്യദീപം കലണ്ടര്‍. അതില്‍ ദൈവത്തിനു ആരോ ദൈവാന്വേഷകനായ സന്യാസിയുടെ രൂപം ചാര്‍ത്തി നല്‍കിയിരിക്കുന്നു. എന്തായിരിക്കും അയാള്‍ ഉദേശിക്കുന്നത്..? ധ്യാനത്തിന്‍റെ അതീന്ദ്രിയ തലങ്ങളില്‍ ദൈവം തന്‍റെ തന്നെ സത്തയെ തേടുന്നുവെന്നോ..? പിന്നെ നോട്ടം ഭിത്തിയില്‍ തൂങ്ങുന്ന കുരിശിലേക്കായി. പണ്ട് അവിടെ രണ്ടു കുരിശുകള്‍ ഉണ്ടായിരുന്നല്ലോ.ഒരെണ്ണം പാപഭാരം ചുമന്നിട്ടെന്നവണ്ണം നിലത്തു കിടക്കുന്നു.കലണ്ടറിനെ ഇളക്കി ആട്ടിക്കൊണ്ടു കാറ്റ് അപ്പോളേക്കും ഉള്ളിലേക്ക് വന്നു. കാറ്റിനൊപ്പം ഒരു പ്രണയത്തിന്റെ മധുരനൊമ്പരവും. മുറിക്കുള്ളിലെ നിശ്വാസവുമായി ലയിച്ചു അതൊരു പാട പോലെ അയാളെ പൊതിഞ്ഞു, ചിലപ്പോലെല്ലാം ശ്വാസം മുട്ടിക്കുന്ന, നിസ്സഹായതയുടെ ഒരു കണ്ണുനീര്‍ തുള്ളിക്കപ്പുറം ജീവിതമില്ലെന്ന് തോന്നിക്കുന്ന ഒരു സമസ്യയായി.പിന്നെ ചിലപ്പോള്‍ മൂടല്‍മഞ്ഞിലൂടെ പൊഴിഞ്ഞു വീഴുന്ന ഒരു മഴത്തുള്ളിയുടെ സ്വാന്താനമായി. ഈ പാടയുടെ ബന്ധനത്തില്‍ നിന്നും പുറത്തേക്ക് പോകണമെന്ന് ആലോചിക്കാറുണ്ടെങ്കിലും അത് സ്വയം തന്നെ വിട്ടു പോകുന്ന നിമിഷങ്ങളെ പറ്റിയുള്ള ഓര്‍മ്മ അയാളെ കട്ടിലിന്‍റേയോ നിലത്തിന്റെയോ പ്രതലങ്ങളില്‍ ഇതികര്‍ത്തവ്യാമൂടനായി ബന്ധിക്കാറുണ്ടായിരുന്നു.

ഉറക്കത്തിന്‍റെ കൈകള്‍ ഒരു സ്വന്താനമായി തഴുകിയപ്പോഴേക്കും അയാളുടെ നിശ്വാസങ്ങളില്‍ ഉള്‍ചേര്‍ന്ന പ്രണയം ഒരു സ്വപ്നമായി തലക്കുളിലേക്കു ഏന്തി വലിഞ്ഞു കയറിക്കൂടി. അവിടെ പ്രണയിനി രൂപഭാവങ്ങള്‍ മാറി ഏതോ ഒരു കഥപത്രത്തിന്റെ അളവുകളിലേക്ക് സ്വയമാലിഞ്ഞു. അവളുടെ ചുണ്ടില്‍ പ്രണയത്തിന്റെ തേന്‍ തുള്ളികള്‍ എപ്പോളോ ഒരു ചുടുകട്ടടിച്ചപ്പോലെ വരണ്ടുണങ്ങി നിന്നു. തന്‍റെ വാക്കുകളില്‍ജീവരസമുണ്ടെന്ന് വിശ്വസിച്ചു അയാള്‍ വാക്കുകള്‍ കൊണ്ട്  അവളില്‍ ഒരു മഴയായി പെയ്യാന്‍ ശ്രമിച്ചു. ഒരോ തവണ വിഫലമാകുംതോറും കൂടുതല്‍ സ്നേഹത്തോടെ, അല്ലെങ്കില്‍ സ്നേഹത്തോടെ എന്നു സ്വയം വിശ്വസിപ്പിച്ചു നഷ്ടത്തെപ്പറ്റിയുള്ള ഭയത്തോടെ. പിന്നെ എപ്പോളോ മരുഭൂമിയില്‍ ജീവനും ജീവരസങ്ങളും ഇല്ലെന്നു തിരിച്ചറിഞ്ഞപ്പോലെക്കും ഉറക്കം ഉണര്‍ന്ന് കഴിഞ്ഞിരുന്നു. സ്വപ്നം വിട്ടുപോകാന്‍ കൂട്ടാക്കാതെ തലച്ചോറിന്റെ ഏതോ ഒരു മടക്കില്‍ ഒരു നേര്‍ത്ത ഓര്‍മയുടെ രൂപം പൂണ്ടു പതുങ്ങിയിരുന്നു.
 
അപ്പോഴേക്കും നേരം ഇരുട്ടാന്‍ തുടങ്ങിയിരുന്നു. . മനസിന്റെ ഉള്ളറകള്‍ അപ്പോളും സംശയത്തിന്റെ മുള്ളുകള്‍ കൊണ്ട് രക്തംവാര്‍ക്കന്‍ തുടങ്ങി. അവള്‍ വാക്കുകളിലൂടെ പുതിയ ആരുടെയോ മുന്നില്‍ പുനര്‍ജനിക്കുന്ന കാഴ്ച ഒരു വെള്ളിടിപോലെ മുന്പില്‍ കൂടി കടന്നു പോയി. മനസില്‍ ആ ഇടിമുഴക്കങ്ങള്‍ ഒരു വലിയ ശൂന്യത തീര്‍ക്കുന്നത് അയാള്‍ അറിഞ്ഞു. ആ ശൂന്യതകളെ വാക്കുകള്‍ ആക്കാന്‍  പിന്നെ ഒരു വിഫല ശ്രമം. ലാപ്ടോപ്പിന്‍റെ കീബോര്‍ഡില്‍ ചിന്നി ചിതറിയ ഇംഗ്ലിഷ് അക്ഷരങ്ങള്‍ മലയാളമായി മാറുന്നതിന്റെ മാസ്മരികതയിലൂടെ കുറച്ചു നേരം. പിന്നെപ്പോലോ അതും ഉപേക്ഷിച്ചു. അപ്പോളേക്കും മുറിയിലേക്ക് വന്ന ഒരു കാറ്റ് പുറത്തേക്കിറങാന്‍ നിര്‍ഭന്ധിക്കുന്ന പോലെതോന്നി. ഒരേ നിരയിലൂടെയുള്ള വാതിലുകളിലൂടെ പുറത്തെ തണുപ്പിലെക്കിറങ്ങി. പ്രകൃതി നഗ്നയായി നീല്‍ക്കുന്നതയാണ് അയാള്‍ക്ക് തോന്നിയത്. ഒരു സ്വപ്നാടകനേപ്പോലെ എങ്ങോറ്റെന്നില്ലാതെ അലഞ്ഞു നടന്നു. മണ്ണിലേക്ക് വീഴുമ്പോള്‍ ഭൂമി ക്കു മാറിടങ്ങള്‍ ഉള്ളതുപോലെ അയാള്‍ക്ക് തോന്നി. പിന്നെ മഴത്തുള്ളികള്‍ക്ക് മുലപ്പാളിന്റെ രുചിയാണെന്നും. കാറ്റിന്റെ ഈരമ്പലുകള്‍ രതിമൂര്ച്ചയുടെ അലസ ശബ്ദങ്ങളായി കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ചെളിയിലേക്ക് കമഴ്ന്നിറങ്ങി. പിന്നെ ആദി കാമനയുടെ ആവേശങ്ങളിലൂടെ,ഉയര്‍ച്ച താഴ്ചയിലൂടെ. പിന്നേയും തളര്‍ന്നുരങ്ങന്‍ ഭാവിക്കുമ്പോള്‍ മഴക്കാറുകള്‍ക്കിടയിലൂടെ ഒരു ചെറിയ ഇടിമിന്നല്‍ അയാളെ എന്തില്‍ നിന്നൊക്കെയോ ഉണര്‍ത്തി. നഗ്നതയുടെ സത്യങ്ങളെ ഒരു തുനിക്കീറുകൊണ്ടു മൂടി പുലരിയുടെ വെളിച്ചങ്ങളിലേക്ക് അയാള്‍ പടികയറിപ്പോയി. 

3 comments:

  1. സ്വപ്നം വിട്ടുപോകാന്‍ കൂട്ടാക്കാതെ തലച്ചോറിന്റെ ഏതോ ഒരു മടക്കില്‍ ഒരു നേര്‍ത്ത ഓര്‍മയുടെ രൂപം പൂണ്ടു പതുങ്ങിയിരുന്നു.

    ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന 'റ'പകരം 'ട'എന്നും 'ല'എന്നതിന് പകരം 'ള'എന്നും പല സ്ഥലത്തും കയറിപ്പറ്റിയിട്ടുണ്ട്. അതെല്ലാം തിരുത്തി ഒന്ന് കൂടി എഡിറ്റ് ചെയ്തു പോസ്റ്റുന്നത് നന്നായിരിക്കും.
    തുടര്‍ന്നും എഴുതുക.
    ആശംസകള്‍.

    ReplyDelete
  2. നന്ദി..font ന്റെ പ്രശനം ആണെന്ന് തോന്നുന്നു .ടൈപ്പ് ചെയ്യുന്നത് ശരിയാകുന്നില്ല.

    ReplyDelete
  3. എഴുത്തു തുടരൂ ആശംസകള്‍...
    സത്യമായും ഒന്നും മനസിലായില്ല....

    ReplyDelete