Wednesday, September 7, 2011

വേദനകള്‍

പുലരികളിലേക്ക് പിറക്കാതെ പോകുന്ന ചാപിള്ള രാത്രികള്‍ മാത്രമേ ജീവിതത്തില്‍ ഉണ്ടാവൂ എന്ന് തോന്നുംപോളൊക്കെ വേദനകള്‍ അയാള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.അപ്പോളൊക്കെ സ്വന്തം ശരീരത്തിന്‍റെ ഓരോ അണുവിലും വേദനയുടെ പിടിവള്ളികള്‍ക്കായി ayal  തിരയും. പിന്നെ എവിടെയെങ്കിലും, അത് ചിലപ്പോള്‍ കാലിലാവാം, അല്ലെങ്കില്‍ തലക്കുള്ളിലാവം, ഒരു വേദന കണ്ടെത്തി അതിലേക്കു അഴ്ന്നിറങ്ങും. സങ്കല്പങ്ങള്‍ ആശുപത്രിയിലേക്കും ഡോക്ടരിലെക്കും സാധ്യമായ ഏറ്റവും മാരക രോഗതിലെക്കും വഴുതിപ്പോകും. ഡോക്ടര്‍ പുതിയതായി കണ്ടെത്തിയ മാരക രോഗമാണ് തനിക്കെന്നു പറയുന്ന നിമിഷത്തെ ഒരു ചെറിയ പ്രണയത്തോടെ അയാള്‍ സ്വപ്നം കാണും. പിന്നെ സ്നേഹത്തിന്റെയും സ്വന്തനത്തിന്റെയും മുഖം മൂടികള്‍ പുതിയതായി പരിചയപ്പെട്ട ഏതെന്കിലും പെണ്‍കുട്ടിക്ക് ചാര്‍ത്തി നല്‍കി തന്റെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഈ രോഗമായിരുന്നു എന്നു ആശുപത്രി ക്കിടക്കായില്‍ വച്ച് പറയുന്ന നിമിഷം ആലോചിക്കുമ്പോള്‍ , നിര്വൃതിയുടെതോ നിസ്സഹായതയുടെയോ രണ്ടു തുള്ളി കണ്ണുനീര്‍ വീഴും. വേദന ശമിപ്പിക്കും എന്ന് പറയുന്ന മരുന്നുകള്‍ എല്ലാം തന്നെ അയാളുടെ കൈവശം ഉണ്ട്. ഓരോന്നും കഴിക്കുമ്പോള്‍ സാങ്കല്‍പ്പിക രോഗം തന്നെ വിട്ടുപോകുന്നതയും പ്രഭാതതിനും ജീവിതത്തിനും പുതിയ നിറം വെക്കുന്നതയും സ്വപ്നം കാണും. എന്നാല്‍ അവ വേദനയുടെ ഒരു തരിയെയെന്കിലും എടുത്തു മാറ്റാന്‍ തുടങ്ങുപോള്‍ എന്തെന്നറിയാതെ പേടിച്ചു പിന്നെയും വേദനകള്‍ക്കായി കേഴും.

എല്ലാം തകരുമെന്ന് തോന്നിയത് ഏറക്കുറെ പെട്ടന്നായിരുന്നു. ഏതോ ചില പുലരികളില്‍ അയാള്‍ അറിയാതെ തന്നെ പ്രകാശം കടന്നു വരാന്‍ തുടങ്ങി. മുഖം മൂടികള്‍ ഇല്ലാതെ ചിലപ്പോള്‍ കണ്ണീരും ചിലപ്പോള്‍ ചിരിയുമായി വന്ന പെന്കുട്ടിയുട്ടെ  സ്വാധീനം സമ്മതിക്കാന്‍ അയാള്‍ വിസംമതിചെങ്കിലും. വേദനക്ളിലേക്ക് ഊളിയിടാന്‍ തുടങ്ങിയ ഒരു ദിവസം അവള്‍ അയാളെ ആശുപതിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലക്ഷണങ്ങള്‍ പറയാനാവാതെ അയാള്‍ വിഷമിച്ചപ്പോള്‍ ചികിത്സ പരിശോധനകളിലേക്ക് നീണ്ടു. പരിശോധന റിപ്പോര്‍ട്ട്‌ വരുന്ന ദിവസം ഒരു ദുസ്വപ്നമായി അയാളുടെ രാത്രികളിലേക്ക്  പടര്‍ന്നു കയറി. തനിക്ക് രോഗമോന്നും ഇല്ലെന്നരിയുന്ന നിമിഷം അവളുടെ സ്നേഹം തനിക്ക് നഷ്ടപ്പെടുമെന്നും സാധാരണ മനുഷ്യരെ പ്പോലെ ജീവിതത്തിന്റെ പോരട്ട വഴികളിലേക്ക് എടുതെരിയപ്പെടും എന്ന് അയാള്‍ ഭയന്നു. എങ്കിലും രോഗമൊന്നും ഇല്ലാത്തതിന്റെ ഒരു ചെറിയ സന്തോഷം എവിടെയൊക്കെയോ നുരയുന്നുണ്ടായിരുന്നു.

ജീവിതം അതിന്റെ വഴികളില്‍ നിന്നും പിന്നെയും അയാളെ സ്വതന്ത്രനാക്കിയില്ല. പരിശോധന റിപ്പോര്‍ട്ട്‌ വന്നു. അയാളുടെ സ്വപ്നം പോലെ മാരക രോഗം അയാളില്‍ കണ്ടു പിടിക്കപ്പെട്ടു. വീട്ടില്‍ നിന്നും ജീവിതം  ആശുപത്രിക്കിടക്കയിലേക്ക് പറിച്ചു നടപ്പെട്ടു. തനിക്ക് ചുറ്റും ഒരിക്കലും ഒളിമങ്ങാതെ കത്തും എന്ന് കരുതിയ സ്നേഹത്തിന്റെ വിളക്കുകള്‍ എടുപരച്ചിളുകള്‍ക്ക് ചെവികൊടുക്കാതെ അണയാന്‍ വെമ്പുന്നത് അയാള്‍ കണ്ടു. പിന്നെ വേദനകള്‍ അത്ര സുഖകരം അല്ലെന്നും , ജീവിതത്തെ മറക്കാനുള്ള ആഴം അവക്കില്ലെന്നും ആരോ മനസിലേക്കു കുറ്റപ്പെടുത്തുന്ന രീതിയില്‍ പറയുന്നതും കേട്ടു. പുറത്തു മഴയുള്ള ഒരു രാത്രിയില്‍ കുറെ ശ്വസന ഉപകരണങ്ങളില്‍ നിന്നും സ്വയം രക്ഷിച്ചു അയാളുടെ ജീവന്‍ പുറത്തേക്കു പോയി. മഴയുടെ ഓരോ തുള്ളിയിലും അല്പമെങ്കിലും ജീവിതം നുകര്‍ന്ന്  അത് ഒരു പുല്‍ ചെടിയുടെ നാമ്പില്‍ നാളത്തെ സൂര്യനായി കാത്തു നിന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment